ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ ജനങ്ങളും കര്‍ഷകരോട് കടപ്പെട്ടിരിക്കുന്നുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഷ്ട്രപതി കര്‍ഷകരുടെ സംഭാവന എടുത്തുപറഞ്ഞത്.
കോവിഡ് മഹാമാരിയുടെ കാലത്ത് കര്‍ഷകര്‍ വലിയ പ്രതിസന്ധിയാണ് നേരിട്ടത്. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് കര്‍ഷകര്‍ ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉല്‍പ്പാദനത്തില്‍ കുറവ് വരാതെ കാത്തുവെന്നും രാഷ്ട്രപതി പറഞ്ഞു.
കോവിഡ് പ്രതിരോധത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വലിയ പങ്കാണ് വഹിച്ചതെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. കോവിഡ് വാക്‌സീന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെയും രാഷ്ട്രപതി പ്രത്യേകം അഭിനന്ദിച്ചു.
Discussion about this post