തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാണെന്നും രോഗത്തെ നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ വേണമെന്നും ഐഎംഎ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. പിസിആര്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് നിരീക്ഷണ സംവിധാനം കൂടുതല്‍ കര്‍ശനമാക്കണം. വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാനും ഡോക്ടര്‍മാരുടെ കുടിശിക നല്‍കാനും നടപടി വേണമെന്നും ഐഎംഎ നിര്‍ദ്ദേശം നല്‍കി. രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ 50 ശതമാനത്തോളം കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ കുറേ നാളുകളായി പ്രതിദിന രോഗബാധിതരുടെ എണ്ണം ശരാശരി 6,000 ആയി തുടരുകയാണ്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ഐഎംഎ രംഗത്തെത്തിയത്.
കഴിഞ്ഞ ഒന്നര മാസമായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും ചികിത്സയിലുള്ളവരുടെ എണ്ണത്തിലും കേരളമാണ് മുന്നില്‍. കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ദേശീയ ശരാശരിയുടെ ആറിരട്ടിയായിരുന്നു കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
Discussion about this post