ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന്റെ മറവില്‍ അക്രമം അഴിച്ചുവിട്ടതും ചെങ്കോട്ടയില്‍ ഖലിസ്ഥാന്‍ പതാക ഉയര്‍ത്തിയതുമായും ബന്ധപ്പെട്ട് ഒരാളെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ്. പഞ്ചാബിലെ തരന്‍ തരന്‍ ജില്ലയിലുള്ള ജുഗ്രാജ് സിംഗാണ് ചെങ്കോട്ടയിലെ കൊടിമരത്തില്‍ കയറി ഖലിസ്ഥാന്‍ പതാക ഉയര്‍ത്തിയത്. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.
ആക്രമണത്തിന് നേതൃത്വം നല്‍കിയ ആളുകള്‍ക്കായും പോലീസും രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചെങ്കോട്ടയിലെ ആക്രമത്തില്‍ നേതൃത്വം നല്‍കിയ ദ്വീപ് സിദ്ദുവിനായും പോലീസ് അന്വേഷണം തുടങ്ങിയി. നേതൃത്വം നല്‍കിയ ആരെയും വെറുതെ വിടില്ലെന്ന് ആഭ്യന്ത്രമന്ത്രാലയവും അറിയിച്ചിട്ടുണ്ട്.
അതേസമയം പ്രതിഷേധത്തില്‍ ഖലിസ്ഥാന്‍ സംഘടനകളുടെ സാന്നിദ്ധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇന്ത്യാ ഗേറ്റിന് മുന്‍പില്‍ ഖലിസ്ഥാന്‍ പതായ ഉയര്‍ത്തി ആഘോഷ പരിപാടികള്‍ അലങ്കോലപ്പെടുത്തണമെന്നും പതാക ഉയര്‍ത്തുന്നവര്‍ക്ക് വന്‍തുക പാരിതോഷികം നാല്‍കുമെന്നുമായിരുന്നു ഇവരുടെ വാഗ്ദാനം. ഒപ്പം പരേഡിന് ബദലായി ട്രാക്ടര്‍ റാലി നടത്താനും ആഹ്വാനം ഉണ്ടായിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി നടത്തിയ ട്രാക്ടര്‍ റാലിക്കിടെയാണ് പ്രതിഷേധക്കാര്‍ ചെങ്കോട്ടയിലേക്ക് കയറിയത്. ഇതോടെ ഡല്‍ഹിയിലെ സ്ഥിതി കൂടുതല്‍ വഷളാവുകയായിരുന്നു. പോലീസിന്റെ നിയന്ത്രണങ്ങള്‍ മറികടന്നായിരുന്നു കലാപകാരികളുടെ അഴിഞ്ഞാട്ടം. കാര്‍ഷിക യൂണിയന്റെ കൊടികളുമേന്തിയാണ് പ്രതിഷേധക്കാര്‍ ചെങ്കോട്ടയില്‍ പ്രവേശിച്ചത്.
അക്രമകാരികളെ തടയാന്‍ ശ്രമിച്ച പോലീസുകാരെ സമരക്കാര്‍ ട്രാക്ടര്‍ കയറ്റി കൊല്ലാനും ശ്രമം നടത്തി. അക്രമത്തില്‍ 83 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ച് 12 മണിക്ക് ശേഷം അഞ്ച് മണിക്കൂര്‍ റാലി നടത്താനാണ് ഇവര്‍ക്ക് പോലീസ് അനുമതി നല്‍കിയത്. എന്നാല്‍ പോലീസുമായി ഉണ്ടാക്കിയ ധാരണ പ്രതിഷേധക്കാര്‍ കാറ്റില്‍ പറത്തി എട്ട് മണിയോടെ തന്നെ ട്രാക്ടര്‍ റാലി ഡല്‍ഹിയില്‍ പ്രവേശിക്കുകയായിരുന്നു.
Discussion about this post