കോഴിക്കോട്: ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ പുതിയ സംരംഭമായ ചാരിറ്റബിള്‍ ആന്‍ഡ് മൈക്രോഫിനാന്‍സ് കമ്പനിയായ ധനകൈരളി ഫൗണ്ടേഷന്റെ കേന്ദ്ര കാര്യലയം കോഴിക്കോട് തളിക്ഷേത്രം കിഴക്കേനടയില്‍ എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കാര്യാലയത്തിന്റെ ഉദ്ഘാടനം ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു. ശ്രീരാമദാസ മിഷന്‍ ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി സായി സമ്പത്ത്, എസ്.ആര്‍.ഡി.എം.യൂ.എസ് സംസ്ഥാന അദ്ധ്യക്ഷനും ധനകൈരളി മാനേജിംഗ് ഡയറക്ടറുമായ എസ്. കിഷോര്‍ കുമാര്‍, എസ്.ആര്‍.ഡി.എം.യൂ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഉണ്ണിക്കൃഷ്ണന്‍ മംഗലശ്ശേരി, എറണാകുളം പാട്ടുപുരയ്ക്കല്‍ ഭഗവതിക്ഷേത്രം മുഖ്യകാര്യദര്‍ശി സ്വാമി സത്യാനന്ദതീര്‍ത്ഥപാദര്‍, എസ്.ആര്‍.ഡി.എം.യൂ.എസ് ചീഫ് ഓര്‍ഗനൈസര്‍ ഗിരീഷ് ചെറൂപ്പ, ധനകൈരളി ഡയറക്ടര്‍മാരായ കൃഷ്ണകുമാര്‍, വിജയകുമാരി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന പരിപാടിയില്‍ ജില്ലയിലെ എസ്.ആര്‍.ഡി.എം.യൂ.എസ് അംഗങ്ങളും പങ്കെടുത്തു. ചടങ്ങില്‍ ധനസഹായവിതരണവും നടന്നു. വയനാട് പി.ശശി, കോഴിക്കോട് ജില്ലയിലെ സജീഷ് എന്നിവര്‍ക്കാണ് ധനസഹായവിതരണം ചെയ്തത്.
Discussion about this post