കൊച്ചി: മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള യാക്കോബായസഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. യാക്കോബായ ഓര്‍ത്തോഡോക്സ് പള്ളിത്തര്‍ക്കം പരിഹിക്കുന്നതിന് പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ശ്രീധരന്‍ പിള്ളയുടെ സന്ദര്‍ശനം.
പുത്തന്‍ കുരിശിലെ സഭാ ആസ്ഥാനത്ത് രാവിലെ 9.30ഓടെയാണ് ശ്രീധരന്‍ പിള്ള എത്തിയത്. ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അടക്കമുള്ളവരുമായി അദേഹം ചര്‍ച്ച നടത്തി. കൂടിക്കാഴ്ചയിലെ വിവരങ്ങള്‍ കേന്ദ്രത്തെ അറിയിക്കും. ഓര്‍ത്തോഡോക്സ് വിഭാഗവുമായും കൂടിക്കാഴ്ച്ച നടത്തുമെന്നാണ് വിവരം.
അതിനിടെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാക്കളും ഇന്ന് യാക്കോബായസഭാ അസ്ഥാനം സന്ദര്‍ശിക്കും. ഉച്ചകഴിഞ്ഞ് നാലിന് ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരടക്കമുള്ള നേതാക്കള്‍ സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തും.
ഇടതുമുന്നണിക്ക് അനുകൂലമായി യാക്കോബായ സഭ പരസ്യ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് നേതാക്കളുടെ സന്ദര്‍ശനം.
Discussion about this post