ന്യൂഡല്‍ഹി: കാര്‍ഷിക നിയമം കര്‍ഷകര്‍ക്ക് നേരത്തേ ഉണ്ടായിരുന്നതിനേക്കാള്‍ അവകാശങ്ങള്‍ നല്‍കുന്നുവെന്ന് രാഷ്ട്രപതി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് പാര്‍ലമെന്റില്‍ ഇരുസഭകളെയും അഭിസംബേധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലെ സംഘര്‍ഷം അപമാനകരവും അത്യന്തം നിര്‍ഭാഗ്യകരമാണെന്നും പ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞു.
കോവിഡും ഭൂചലനങ്ങളും പ്രളയവും ഉള്‍പ്പെടെ തുടങ്ങിയ വെല്ലുവിളികള്‍ക്കിടയിലും രാജ്യം പുരോഗതിയിലേക്കാണ് നീങ്ങുന്നത്. കോവിഡിനെയും പ്രകൃതി ദുരന്തങ്ങളെയും രാജ്യം ശക്തമായി നേരിട്ടു. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന് ഇന്ത്യ തുടക്കം കുറിച്ചു. രണ്ടു വാക്‌സീനുകളും ഇന്ത്യയാണ് നിര്‍മിച്ചതെന്നും രാഷ്ട്രപതി സഭയെ അഭിസംബോധനചെയ്ത പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഒരുമയാണ് ഇന്ത്യയുടെ ശക്തി. സ്വയം പര്യാപ്ത ഇന്ത്യ എന്നതാണ് നമ്മുടെ മുദ്രാവാക്യമെന്നും രാഷ്ട്രപതി പറഞ്ഞു.
ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് തുടക്കം കുറിക്കാനായതില്‍ അഭിമാനമെന്നും രാഷ്ട്രപതി പറഞ്ഞു. കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തലാണ് ആത്മനിര്‍ഭരതയുടെ ലക്ഷ്യം. കാര്‍ഷിക മേഖലയുടെ ആധുനികവല്‍ക്കരണം ത്വരിതപ്പെടുത്തി. ചെറുകിട കര്‍ഷകരുടെ ക്ഷേമത്തില്‍ ശ്രദ്ധിക്കുകയാണ് ഇപ്പോള്‍ വേണ്ടത്. വിളകള്‍ക്കു ന്യായവില ഉറപ്പാക്കും. കര്‍ഷകര്‍ക്കായി നിരവധി അനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കി. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കി. കൂടുതല്‍ താങ്ങുവില നല്‍കി. രാജ്യത്ത് ഭക്ഷ്യധാന്യ ഉദ്പാദനം റിക്കാര്‍ഡിട്ടു.
സര്‍ക്കാര്‍ ദരിദ്രര്‍ക്ക് ആശ്വാസമായി നിരവധി നടപടികളെടുത്തു. സാമ്പത്തിക വെല്ലുവിളികളെ സമചിത്തതയോടെ നേരിടുവാന്‍ സാധിച്ചു. 2100 കോടി രൂപ ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി നല്‍കി. 80 കോടി ആളുകള്‍ക്ക് പ്രതിമാസം അഞ്ച് കിലോ ഭക്ഷ്യധാന്യം ഉറപ്പാക്കി. കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും മടങ്ങാന്‍ ട്രെയിനുകളും ഉറപ്പാക്കി. മടങ്ങിവന്ന തൊഴിലാളികള്‍ക്ക് ഗ്രാമീണ തൊഴില്‍ ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, റിപ്പബ്ലിക്ദിനാഘോഷദിനത്തിലെ അക്രമങ്ങളെ രാഷ്ട്രപതി അപലപിച്ചു. റിപ്പബ്ലിക് ദിനത്തിലെ അപമാനകരമായ സംഭവങ്ങള്‍ അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. ചെങ്കോട്ടയില്‍ ദേശീയപതാകയെ അപമാനിച്ചത് തിരുത്താന്‍ കഴിയാത്ത തെറ്റാണ്. അഭിപ്രായപ്രകടനത്തിന് ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നു. അതേസമയം, നിയമവും ചട്ടവും കൃത്യമായും പാലിക്കണമെന്നും ഭരണഘടന പഠിപ്പിക്കുന്നുവെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് പുതിയ അവകാശങ്ങള്‍ നല്‍കുന്നു. നിലവിലുള്ള അവകാശങ്ങളെ നിയമം ഇല്ലാതാക്കുന്നില്ല. കാര്‍ഷിക നിയമങ്ങളില്‍ സുപ്രീംകോടതി തീരുമാനം സര്‍ക്കാര്‍ അനുസരിക്കുമെന്നും രാഷ്ട്രപതി എടുത്തുപറഞ്ഞു.
Discussion about this post