തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഇന്നു മുതല്‍ വീണ്ടും പോലീസ് രംഗത്തിറങ്ങുന്നു. ജനങ്ങള്‍ കൂട്ടംകൂടുന്നത് തടയാനും മാസ്‌ക് ഉപയോഗം കര്‍ശനമാക്കാനും പോലീസ് നിരീക്ഷിക്കും. 25,000 പോലീസുകാരെ ഇതിനായി നിയോഗിച്ചു കഴിഞ്ഞു.
ഇന്നു മുതല്‍ ഫെബ്രുവരി 10 വരെയാണ് പോലീസ് പരിശോധന കര്‍ശനമാക്കുക. രാത്രി 10ന് ശേഷം അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങുന്നതും നിയന്ത്രിക്കും. സമ്മേളനങ്ങള്‍, വിവാഹചടങ്ങുകള്‍ എന്നിവയില്‍ കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ചുമതല എഡിജിപി വിജയ് സാഖറേയ്ക്കാണ് നല്‍കിയിരിക്കുന്നത്. പോലീസ് സേന മുഴുവനും കോവിഡ് പ്രതിരോധത്തിനായി രംഗത്തിറങ്ങണമെന്ന് ഡിജിപിയുടെ നിര്‍ദേശവുമുണ്ട്. വേണമെങ്കില്‍ സ്‌പെഷല്‍ പോലീസ് യൂണിറ്റുകളുടെ സേവനം തേടാന്‍ എസ്പിമാരോട് നിര്‍ദേശിച്ചിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷമാണ് സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായത്. രാജ്യത്തെ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ശനിയാഴ്ച ഒരുവര്‍ഷം തികയുന്‌പോഴും കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ചികിത്സയിലുള്ള 10 ജില്ലകളില്‍ ഏഴു ജില്ലകളും കേരളത്തിലാണ്. സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചുള്ള ആകെ മരണം 3,682 ആയിട്ടുണ്ട്.
Discussion about this post