ന്യൂഡല്‍ഹി: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയ്ക്ക് ആദരവ് അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാ ഗാന്ധിയുടെ 73-ാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരവ് അര്‍പ്പിച്ചത്. രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങളെ മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് നരേന്ദ്ര മോദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മഹാത്മാ ഗാന്ധിയ്ക്ക് ആദരാഞ്ജലികള്‍. അദ്ദേഹത്തിന്റെ ആദര്‍ശങ്ങള്‍ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നത് തുടരും. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ഓരോ ഭാരതീയന്റേയും ക്ഷേമത്തിനും സമൃദ്ധിയ്ക്കുമായി സ്വയം സമര്‍പ്പിച്ച മഹാന്മാരുടെ ത്യാഗത്തെ ഈ രക്തസാക്ഷി ദിനത്തില്‍ സ്മരിക്കുന്നു- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഗാന്ധിജിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി അദ്ദേഹം പുഷ്പാര്‍ച്ചന അര്‍പ്പിക്കുകയും ചെയ്തു.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ എന്നിവരും മഹാത്മാ ഗാന്ധിയ്ക്ക് ആദരവ് അര്‍പ്പിച്ചു. മഹാത്മാ ഗാന്ധിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ഗാന്ധിയുടെ ജീവിതം മുഴുവന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാണ്. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും എന്തെങ്കിലും നമുക്ക് പഠിക്കാനും മനസിലാക്കാനും ഉണ്ടായിരിക്കുമെന്ന് പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.
ബിജെപി ദേശീയാദ്ധ്യക്ഷന്‍ ജെ പി നദ്ദയും ഗാന്ധിജിയ്ക്ക് ആദരവ് അര്‍പ്പിച്ചു. ലോകത്ത് സത്യം, അഹിംസ, ശുചിത്വം എന്നിവയുടെ സന്ദേശം നല്‍കിയ വ്യക്തിയാണ് ഗാന്ധിജി. സാമൂഹിക ഐക്യത്തേയും ഒത്തൊരുമയേയും കുറിച്ചുള്ള അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ എല്ലാ മനുഷ്യര്‍ക്കും ഉപകാരപ്രദമാണെന്ന് ജെപി നദ്ദ പറഞ്ഞു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല, കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗ് എന്നിവര്‍ മഹാത്മാഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി അദ്ദേഹത്തിന് പുഷ്പാര്‍ച്ചന അര്‍പ്പിച്ചു.
Discussion about this post