ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റില്‍ കേരളത്തിന്റെ ദേശീയപാത വികസനത്തിന് 65,000 കോടി രൂപ നല്‍കുമെന്ന് അറിയിച്ചു. ഈ വര്‍ഷം 11,000 കിലോമീറ്റര്‍ ദേശീയ പാത കൂടി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി അറിയിച്ചു
മധുര-കൊല്ലം ദേശീയ പാത ഉള്‍പ്പെടെ തമിഴ്നാട് ദേശീയ പാത പദ്ധതികള്‍ക്കായി 1.3 ലക്ഷം കോടിയും നല്‍കി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളിനായും പ്രഖ്യാപനങ്ങളുണ്ട്. 25,000 കോടി രൂപയാണ് ബംഗാളിലെ ദേശീയ പാത വികസനത്തിനായി നല്‍കുക.
റോഡ് അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതല്‍ വാണിജ്യ ഇടനാഴികള്‍ക്ക് പദ്ധതിയും പ്രഖ്യാപിച്ചു. മുംബൈയ- കന്യാകുമാരി വാണിജ്യ ഇടനാഴിക്ക് അടക്കമാണ് സഹായം. റോഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയത്തിന് 1.18 ലക്ഷം കോടി നല്‍കി.
ബജറ്റ് ഒറ്റനോട്ടത്തില്‍
- സ്വച്ഛ് ഭാരത് മിഷന്‍ രണ്ടാംഘടത്തിന് 1,41,678 കോടി
- വൈദ്യുതി വിതരണ മേഖലയില്‍ സ്വകാര്യവത്കരണം ഊര്‍ജിതമാക്കും
- ശുദ്ധവായു ഉറപ്പാക്കാന്‍ 2.217 കോടി
- അടുത്ത സെന്‍സസ് ഡിജിറ്റല്‍ മാതൃകയില്‍. ഇതിനായി 3,768 കോടി വകയിരുത്തി
- സംസ്ഥാനങ്ങളെയും സ്വകാര്യ മേഖലയെയും സഹകരിപ്പിച്ച് 100 സൈനിക സ്‌കൂളുകള്‍ കൂടി തുടങ്ങും
- ഗവേഷണ വികസന മേഖലയ്ക്ക് 50,000 കോടി
- കൊച്ചി മത്സ്യബന്ധന തുറമുഖം വാണിജ്യ കേന്ദ്രമായി വികസിപ്പിക്കാന്‍ പദ്ധതി
- ഇന്‍ഷുറന്‍സ് കമ്പനികളിലെ വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയര്‍ത്തും
- 2020-ല്‍ 75,020 കോടി കര്‍ഷകര്‍ക്ക് വിതരണം ചെയ്തുവെന്ന് ധനമന്ത്രി
- കാര്‍ഷിക വായ്പകള്‍ വര്‍ധിപ്പിക്കും. വരുന്ന സാമ്പത്തിക വര്‍ഷം 16.50 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പ ലക്ഷ്യം
- കര്‍ഷക ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ധനമന്ത്രി
- 1,10,5000 കോടി രൂപയുടെ വിഹിതം റെയില്‍വേയ്ക്ക്
- പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് 1.75 ലക്ഷം കോടി സമാഹരിക്കും
- രണ്ടു പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിക്കും. എല്‍ഐസി പൊതുഓഹരി വില്‍പ്പന നടത്തും
- തുറമുഖ വികസനങ്ങള്‍ക്ക് കൂടുതല്‍ സ്വകാര്യവത്കരണം. വന്‍കിട തുറമുഖങ്ങളില്‍ കൂടുതല്‍ വിദേശ നിക്ഷേപം
- ഉജ്വല പദ്ധതിയില്‍ ഒരു കോടി കുടുംബങ്ങളെ കൂടി ഉള്‍പ്പെടുത്തും
- സിറ്റി ഗ്യാസ് പദ്ധതിയില്‍ 100 ജില്ലകളെ കൂടി ഉള്‍പ്പെടുത്തും
- സൗജന്യ എല്‍പിജി വിതരണം വര്‍ധിപ്പിക്കും
- മുംബൈ-കന്യാകുമാരി വാണിജ്യ ഇടനാഴിക്ക് 600 കോടി
- മധുര-കൊല്ലം പാതയ്ക്ക് ഉള്‍പ്പടെ തമിഴ്‌നാട്ടിലെ ദേശീയ പാത വികസനത്തിന് 1.03 ലക്ഷം കോടി
- കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് അംഗീകാരം. പദ്ധതിക്കായി 1,967 കോടി
- പശ്ചിമ ബംഗാളിലെ ദേശീയപാത വികസനത്തിന് 25,000 കോടി
- പിഎല്‍ഐ സ്‌കീമിന് 1.97 ലക്ഷം കോടി
- കേരളത്തിന്റെ ദേശീയപാത വികസനത്തിന് 65,000 കോടി പ്രഖ്യാപിച്ചു.
- ജല്‍ജീവന്‍ മിഷന് 2.87 ലക്ഷം കോടി
- രാജ്യത്ത് മാലിന്യ സംസ്‌കരണത്തിനും മലനീകരണം തടയാനും കൂടുതല്‍ നടപടികള്‍
- ആരോഗ്യമേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി
- കോവിഡ് വാക്‌സിന് വേണ്ടി 35,000 കോടി. ആവശ്യമെങ്കില്‍ കൂടുതല്‍ തുക മുടക്കും
- രാജ്യത്ത് പുതിയ 15 എമര്‍ജന്‍സി ഹെല്‍ത്ത് സെന്ററുകള്‍ തുടങ്ങും
- ആരോഗ്യമേഖലയ്ക്ക് 64,180 കോടി രൂപയുടെ പാക്കേജ്
- ദേശീയ ആരോഗ്യസ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തും. പുതിയ സ്ഥാപനങ്ങള്‍ തുടങ്ങും
- കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ തുക പ്രഖ്യാപിച്ചു
- കോവിഡ് വാക്‌സിന്‍ വികസിപ്പിച്ച ശാസ്ത്രജ്ഞര്‍ക്ക് നന്ദി അര്‍പ്പിച്ച് ധനമന്ത്രി
- കോവിഡിനെതിരായ പോരാട്ടം രാജ്യം തുടരേണ്ടതുണ്ടെന്ന് ധനമന്ത്രി
- കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചത് രാജ്യത്തിന് നേട്ടമായി
- ജിഡിപിയുടെ 13 ശതമാനം ചെലവഴിച്ച് മൂന്ന് ആത്മനിര്‍ഭര്‍ ഭാരത് പാക്കേജുകള്‍ പ്രഖ്യാപിച്ചു
- ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ സഹായകമായി
- പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി വഴി കോവിഡ് കാലത്ത് പാവപ്പെട്ടവര്‍ക്ക് സഹായമെത്തിച്ചു
- ലോക്ഡൗണ്‍ കാലത്തെ സര്‍ക്കാര്‍ സഹായങ്ങള്‍ രാജ്യത്തെ പിടിച്ചു നിര്‍ത്തിയെന്ന് ധനമന്ത്രി
- സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചു
- ആദായനികുതി സ്ലാബില്‍ മാറ്റമില്ല
- ചെമ്പ്, നൈലോണ്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി കുറച്ചു
- കസ്റ്റംസ് ഡ്യൂട്ടി ഘടന മാറും. പുതിയ രീതി ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും
Discussion about this post