ന്യൂഡല്‍ഹി: രാജ്യത്തെ വാഹനങ്ങളുടെ ഉപയോഗത്തിന് കാലാവധി പ്രഖ്യാപിച്ചു. സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും പരമാവധി കാലാവധിയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ അവതരിപ്പിക്കുന്നതിനിടെ വ്യക്തമാക്കിയത്.
ഗതാഗതയോഗ്യമല്ലാത്ത വാഹനങ്ങള്‍ പൊളിക്കാന്‍ നിര്‍ദേശിക്കുന്ന വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് പോളിസിയും അവതരിപ്പിച്ചു. പഴയ വാഹനങ്ങള്‍ നിരത്തൊഴിയുന്നതോടെ വാഹനം മൂലമുള്ള മലിനീകരണം കുറയുകയും ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.
Discussion about this post