കണ്ണൂര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരേ പോലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് തളിപ്പറമ്പ്, ശ്രീകണ്ഠാപുരം പോലീസിന്റെ നടപടി.
കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയും യുഡിഎഫ് നേതാക്കളും കണ്ടാലറിയാവുന്ന 400 പേര്‍ക്കെതിരേയുമാണ് പോലീസ് കേസെടുത്തത്. കേസെടുത്ത സംഭവം രാഷ്ട്രീയ പ്രേരിതമെന്ന് സതീശന്‍ പാച്ചേനി ആരോപിച്ചു.
യാത്രയിലെ വര്‍ധിച്ച ജനപിന്തുണ കണ്ട് കേരള യാത്രയെ തകര്‍ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരള യാത്ര പൂര്‍ണമായും വിജയത്തിലെത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
Discussion about this post