ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷങ്ങള്‍ക്ക് പരിഹാരമാകുന്നു. ലഡാക്കിലെ പാങ്കോംഗ് തീരത്തുനിന്ന് ഇരുരാജ്യങ്ങളുടെയും സൈനികര്‍ പിന്‍മാറുമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ചൈനീസ് സേന ഫിംഗര്‍ എട്ടിലേയ്ക്കും ഇന്ത്യന്‍ സേന ഫിംഗര്‍ മൂന്നിലേക്കുമാണ് പിന്മാറുന്നത്. ലോക്‌സഭയിലാണ് രാജ്‌നാഥ് സിംഗ് ഇക്കാര്യം അറിയിച്ചത്.
പിന്‍മാറ്റത്തിനുശേഷം ഇരുരാജ്യങ്ങളും യോഗം ചേരും. കൂടുതല്‍ ഇടങ്ങളിലെ സൈനിക പിന്മാറ്റം യോഗത്തില്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൈനിക മേധാവികളും നയതന്ത്ര ഉദ്യോഗസ്ഥരും തമ്മില്‍ പലതവണ നടത്തിയ ചര്‍ച്ചകള്‍ക്കുശേഷമാണ് സേന പിന്‍മാറ്റം സംബന്ധിച്ച ധാരണാവിവരം പുറത്തുവിട്ടത്.
Discussion about this post