പാലിയേക്കര: ഫാസ്ടാഗ് നിര്‍ബന്ധമാക്കിയതോടെ പാലിയേക്കര ടോള്‍ പ്ലാസയില്‍ വന്‍ ഗതാഗതക്കുരുക്ക്. ഫാസ്ടാഗ് ഇല്ലാതെ നിരവധി വാഹനങ്ങള്‍ എത്തിയതോടെ ഒരു ലെയിനില്‍ കിലോമീറ്റര്‍ നീളത്തിലാണ് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നത്.
ടോള്‍പ്ലാസകളില്‍ തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് സമ്പൂര്‍ണ ഫാസ്ടാഗ് സംവിധാനം നടപ്പാക്കിയത്. ഫാസ്ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ഇരട്ടി തുക ഈടാക്കുന്നുമുണ്ട്. കുമ്പളം ടോള്‍ പ്ലാസയിലും ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ നീണ്ട നിരയാണ് ഉള്ളത്.
Discussion about this post