കൊല്ലം: ജടായുമംഗലം ജടായുപാറയില്‍ 1974-ല്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം മഠാധിപതി ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികള്‍ ശ്രീകോദണ്ഡരാമവിഗ്രഹം പ്രാണപ്രതിഷ്ഠ നടത്തിയിരുന്നു. അവിടെ ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ക്ഷേത്രപരമാചാര്യസ്ഥാനം വഹിച്ചുകൊണ്ട് ക്ഷേത്രം തന്ത്രി സതീശന്‍ ഭട്ടതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ താന്ത്രികവിധിയനുസരിച്ചുള്ള പുനഃപ്രതിഷ്ഠാകര്‍മം ഫെബ്രുവരി 17 ബുധനാഴ്ച രാവിലെ 8.15 നും 9.55നും മദ്ധ്യേ നടക്കും. കുമ്മനം രാജശേഖരന്‍ രക്ഷാധികാരിയായുള്ള ശ്രീകോദണ്ഡരാമക്ഷേത്രം ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പുനഃപ്രതിഷ്ഠാകര്‍മം നടക്കുന്നത്. നിരവധി സന്യാസിശ്രേഷ്ഠന്‍മാര്‍ സാക്ഷ്യം വഹിക്കുന്ന പ്രതിഷ്ഠാചടങ്ങുകള്‍ പൂര്‍ണമായും കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടക്കും.
Discussion about this post