ബാംഗ്ലൂര്‍:യെദിയൂരപ്പയ്ക്ക് പകരം മുഖ്യമന്ത്രിയാരെന്നുള്ള വിഷയത്തില്‍ ബിജെപി കേന്ദ്രനേതാക്കള്‍ ബാംഗ്ലൂരില്‍ എത്തി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. യെദിയൂരപ്പ രാജി വയ്ക്കണമെന്ന തീരുമാനം ദേശീയ നേതൃത്വം പുനപരിശോധിക്കണമെന്ന് കര്‍ണാടകയിലെ ഒരു വിഭാഗം എംഎല്‍എമാരും എംപിമാരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതേ ആവശ്യത്തിനു മേല്‍ ഇവര്‍ യെദിയൂരപ്പയുടേ മേലും സമ്മര്‍ദം ചെലുത്തുകയാണ്. ഇതേ തുടര്‍ന്ന് ഇന്ന് വൈകിട്ട് ചേരാനിരുന്ന നിയമസഭാകക്ഷി യോഗം നടന്നില്ല. പാര്‍ട്ടിയെ കെട്ടിപ്പടുത്ത യെദിയൂരപ്പയെ അവഗണിച്ച് മുന്നോട്ടു പോകാനാവില്ലെന്നു മുഖ്യമന്ത്രിയുടെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഇവര്‍ വ്യക്തമാക്കി.
കാല്‍ലക്ഷം പേജ് വരുന്ന ലോകായുക്ത റിപ്പോര്‍ട്ട് പൂര്‍ണമായി പരിശോധിച്ചു തീരാതെ രാജി സ്വീകരിക്കുന്നത് ഉചിതമല്ലെന്നു യെഡിയൂരപ്പയുമായി ദീര്‍ഘനേരത്തെ ചര്‍ച്ച നടത്തിയശേഷം മുതിര്‍ന്ന നേതാവ് ഡി.ബി.ചന്ദ്രെഗൗഡ എംപി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, കര്‍ണാടകയിലെ പുതിയ നേതാവിനെ ഇന്നു തന്നെ പ്രഖ്യാപിക്കുമെന്നു ബിജെപി നേതാവും എംപിയുമായ സദാനന്ദ ഗൗഡ പറഞ്ഞു. കര്‍ണാടകയിലെ മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നവരില്‍ മുഖ്യനാണ് ഇദ്ദേഹം. ചര്‍ച്ചയ്ക്കായി ബാംഗ്ലൂരിലെത്തിയ കേന്ദ്ര നേതാക്കളായ അരുണ്‍ ജെയ്റ്റ്‌ലിയും രാജ്‌നാഥ് സിങ്ങും യെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തി.
Discussion about this post