പാലക്കാട്: പാലക്കാട് നഗരത്തില്‍ വന്‍ തീപിടുത്തം. സ്റ്റേഡിയം ബസ്റ്റാന്റ് റോഡിലെ ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഹോട്ടലിന്റെ അടുക്കള ഭാഗത്തു നിന്നാണ് തീപടര്‍ന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ ഓടി പുറത്തേക്കിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കെട്ടിടത്തിലെ തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. സമീപ പ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ച് വരുകയാണ്. തിരക്കൊഴിവാക്കാന്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയുണ്ട്.
Discussion about this post