തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍വന്ന സാഹചര്യത്തില്‍ സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലുകളിലെ ഫ്‌ളക്‌സുകളും നീക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി. ഇന്ന് രാത്രി തന്നെ മാറ്റണമെന്നാണ് ജില്ലാ കളക്ടര്‍ നവജ്യോത് ഖോസേ ആവശ്യപ്പെട്ടത്. ഫ്‌ളക്‌സുകള്‍ മാറ്റിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ മുന്നറിയിച്ചു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ ഫ്‌ളക്‌സ് ബോര്‍ഡ് മറ്റുന്നതിനെ ചൊല്ലി ബിജെപി പ്രവര്‍ത്തകരും തഹസില്‍ദാരും തമ്മില്‍ തര്‍ക്കം. സ്ഥലത്ത് വി.വി.രാജേഷ് അടക്കമുള്ള ബിജെപി നേതാക്കള്‍ സ്ഥലത്തുണ്ട്. തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിനാല്‍ ഫ്‌ളക്‌സ് ബോര്‍ഡ് മറ്റുന്നതിനെ ചൊല്ലിയാണ് തര്‍ക്കം. മുന്‍കൂട്ടി നിര്‍ദേശം നല്‍കിയില്ല എന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നു.
Discussion about this post