കൊച്ചി : സ്വര്‍ണ വില വീണ്ടും കൂടി. ഇന്ന് പവന് 280 രൂപയാണ് കൂടിയത്. ഇതോടെ ഗ്രാമിന് 4305 രൂപ നിരക്കില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 34,440 രൂപയായി.
കഴിഞ്ഞ ദിവസം സ്വര്‍ണത്തിന്റെ വില താഴ്ന്ന് 34,160 ല്‍ എത്തിയിരുന്നു. ഫെബ്രുവരി 1 ന് രേഖപ്പെടുത്തിയ 36,800 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കൂടിയ വില. തുടര്‍ന്ന് ഫെബ്രുവരി 19 ആയപ്പോഴേയ്ക്കും ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 34,400 ല്‍ എത്തിയിരുന്നു.
കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ 12.5 ശതമാനത്തില്‍ നിന്നും 7.50 ശതമാനമായാണ് കുറച്ചത്. തുടര്‍ന്നാണ് സ്വര്‍ണവില കുറഞ്ഞത്. എന്നാല്‍ നിലവിലെ ആഗോള വിപണിയിലുള്ള വര്‍ദ്ധനവാണ് രാജ്യത്തും പ്രതിഫലിച്ചിരിക്കുന്നത്.
Discussion about this post