ന്യൂഡല്‍ഹി : ഇന്ത്യയുടെ യശസുയര്‍ത്തി ഐഎസ്ആര്‍ഒ. പിഎസ്എല്‍വി-സി 51 വിക്ഷേപിച്ചു. രാവിലെ 10. 24 ന് ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ ആദ്യ ബഹിരാകാശ ദൗത്യമാണ് ഇത്.
19 ഉപഗ്രഹങ്ങളുമായാണ് സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നും പിഎസ്എല്‍വി സി-51 കുതിച്ചുയര്‍ന്നത്. ബ്രസീലിന്റെ ആമസോണിയ 1 ഉം 18 ചെറു ഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്. ഉപഗ്രഹങ്ങള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം, ഭഗവത്ഗീത, 25,000 ഇന്ത്യക്കാരുടെ പേരുകള്‍ എന്നിവയും റോക്കറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐഎസ്ആര്‍ഒയുടെ ദൗത്യങ്ങളില്‍ ഏറ്റവും നിര്‍ണ്ണായകമായ ഒന്നാണ് പിഎസ്എല്‍വി-സി 51 ന്റേത്.
ആദ്യമായി ബ്രസീലിയന്‍ ഉപഗ്രഹം വിക്ഷേപിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് എസ്ഐആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു. ഉപഗ്രഹം നിര്‍മ്മിച്ച ബ്രസീലിയന്‍ സംഘത്തിന് അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.
Discussion about this post