തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ബുധനാഴ്ച മുതല്‍ സമരത്തിലേക്ക്. ശമ്പള കുടിശികയും അലവന്‍സും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം ചെയ്യുന്നത്.
ബുധനാഴ്ച മുതല്‍ അനിശ്ചിതകാല ഡ്യൂട്ടി ബഹിഷ്‌ക്കരണങ്ങള്‍ നടത്തും. വിഐപി ഡ്യൂട്ടി, പേ വാര്‍ഡ് ഡ്യൂട്ടി, നോണ്‍ കോവിഡ് യോഗങ്ങള്‍ എന്നിവയാണ് ബഹിഷ്‌ക്കരിക്കുന്നത്. എല്ലാ ദിവസവും കരിദിനം ആചരിക്കും.
മാര്‍ച്ച് 10ന് സെക്രട്ടേറിയറ്റിന് മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിക്കും. 17ന് ഒപിയും നേരത്തെ നിശ്ചയിച്ചിട്ടുള്ള ശസ്ത്രക്രീയകളും ബഹിഷ്‌ക്കരിക്കാനും തീരുമാനിച്ചിരിക്കയാണ്.
Discussion about this post