Sunday, February 1, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ഇന്ധന വിലയുടെ എക്സൈസ് ഡ്യൂട്ടി കുറയ്ക്കാന്‍ കേന്ദ്ര ധനമന്ത്രാലയം നീക്കം തുടങ്ങി

by Punnyabhumi Desk
Mar 2, 2021, 03:53 pm IST
in ദേശീയം

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്ക്കെതിരെ ജനരോഷം പുകയുന്ന സാഹചര്യത്തില്‍ എക്സൈസ് ഡ്യൂട്ടി കുറയ്ക്കുന്നതിനെക്കുറിച്ച് കേന്ദ്ര ധനമന്ത്രാലയം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.

ചില സംസ്ഥാനങ്ങളുമായും എണ്ണക്കമ്പനികളുമായും എണ്ണമന്ത്രാലയുവുമായും ധനമന്ത്രാലയം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. മാര്‍ച്ച് പകുതിയോടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ധനവില വര്‍ധന ആശങ്കപ്പെടുത്തുന്ന കാര്യമാണെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില വര്‍ധിച്ചതാണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കാന്‍ കാരണമെന്നാണ് ഔദ്യോഗിക പ്രതികരണമെങ്കിലും 60 ശതമാനത്തോളം നികുതി ചുമത്തുന്നത് ശക്തമായ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇന്ധനവില വര്‍ധിക്കുന്നത് തിരിച്ചടിയാകുമെന്നാണ് ബിജെപി നേതൃതം സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

രാജ്യമാകെ കോവിഡ് ദുരിതത്തില്‍ നട്ടംതിരിയുമ്പോള്‍ കഴിഞ്ഞ 12 മാസത്തിനിടയില്‍ രണ്ടു തവണ ഇന്ധനനികുതി സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. 2020 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രവും സംസ്ഥാനവും പെട്രോളിയം മേഖലയില്‍നിന്ന് 5.56 ലക്ഷം കോടിയുടെ വരുമാനം നേടിയെന്നാണു സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ധന ഉപഭോഗം കുറഞ്ഞിട്ടും ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ മാത്രം 4.21 ലക്ഷം കോടിയായിരുന്നു വരുമാനം.

ShareTweetSend

Related News

ദേശീയം

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം
ദേശീയം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

ദേശീയം

നാസിക്കില്‍ നടന്ന ഹൈന്ദവം 25 ഹിന്ദുമത സമ്മേളനം ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

Discussion about this post

പുതിയ വാർത്തകൾ

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ഭഗവതീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies