തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനന്തപുരിയിലെത്തിയപ്പോള്‍ ശാസ്തമംഗലം ശ്രീരാമകൃഷ്ണമിഷന്‍ ആസ്ഥാനത്ത് സന്യാസിശ്രേഷ്ഠന്‍മാരുമായി കൂടിക്കാഴ്ച നടത്തി. ചേങ്കോട്ടുകോണം ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ചിന്മയമിഷന്‍ കേരളഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി, സന്യാസി മഹാസഭ ദേശീയ അദ്ധ്യക്ഷന്‍ സ്വാമി പ്രഭാകരാനന്ദ സരസ്വതി തുടങ്ങി നിരവധി സന്യാസിമാര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Discussion about this post