ആലുവ: ആലുവ ശിവരാത്രി മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് എറണാകുളം റൂറല്‍ ജില്ലാ പോലിസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ 10 ഡി.വൈ.എസ്.പി മാര്‍, 26 ഇന്‍സ്‌പെക്ടര്‍മാര്‍ 146 എസ്.ഐ, എ.എസ്.ഐ-മാര്‍, 524 എസ്.സി.പി.ഒ ,സി.പി.ഒ-മാര്‍, 150 വനിത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന വിപുലമായ പോലീസ് സംഘത്തെയാണ് ഡ്യൂട്ടിയ്ക്കായി നിയോഗിച്ചിട്ടുള്ളത്. പോക്കറ്റടിക്കാരെയും, പിടിച്ചുപറിക്കാരെയും മറ്റും നിരീക്ഷിക്കുന്നതിനായി എല്ലാ ജില്ലകളില്‍ നിന്നുള്ള മഫ്തി പോലീസ് ഉള്‍പ്പെടുന്ന പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചു. വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. മണപ്പുറത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് കണ്‍ട്രോള്‍ റൂം വ്യാഴാഴ്ച രാവിലെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് എസ്.പി കെ.കാര്‍ത്തിക് പറഞ്ഞു. ആത്യവശ്യഘട്ടങ്ങളില്‍ രോഗികളെ പരിചരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തയിട്ടുണ്ട്. കൂടാതെ ആംബുലന്‍സ് സര്‍വ്വീസും ലഭ്യമാണ്.
മണപ്പുറത്തുള്ള അമ്പലത്തില്‍ നിന്നും 50 മീറ്റര്‍ ചുറ്റളവില്‍ യാതൊരുവിധ വഴിയോരകച്ചവടങ്ങളും അനുവദിക്കുന്നതല്ല. കുളിക്കടവിലും പുഴയിലും ലൈഫ് ബാഗ് ഉള്‍പ്പെടെയുള്ള ബോട്ടുകള്‍ ഒരു ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പട്രോളിംങ് നടത്തും. ആലുവ റെയില്‍വെ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കുന്നതിന് പ്രത്യേകമായി പോലീസ് പാര്‍ട്ടിയെ വിന്യസിക്കും. ആലുവ പട്ടണത്തിലും, പരിസര പ്രദേശത്തും, 11, 12 തീയതികളില്‍ മദ്യവില്‍പ്പനയും, ഉപഭോഗവും നിരോധിക്കും. ആലുവ മുനിസിപ്പാലിറ്റി ഏരിയ യാചക നിരോധന മേഖലയായി 11 തീയതി മുതല്‍ പ്രഖ്യാപിക്കും. ശിവരാത്രി മണപ്പുറത്തേയ്ക്ക് ബലിയിടുന്നതിനും ബലിതര്‍പ്പണത്തിനും പോകുന്ന ഭക്തജനങ്ങള്‍ പാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ അമിതമായ തിരക്ക് ഒഴിവാക്കുന്നതിനായി ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് എസ്.പി കാര്‍ത്തിക് പറഞ്ഞു.
11ന് വൈകുന്നേരം 4 മുതല്‍ 2 വരെ ടൗണില്‍ ട്രാഫിക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണപ്പുറത്തേയ്ക്ക് വരുന്ന എല്ലാ സ്വകാര്യ വാഹനങ്ങളും സെമിനാരിപ്പടിയില്‍ നിന്നും ജി.സി.ഡി.എ റോഡു വഴി ആയുര്‍വ്വേദ ആശുപത്രിയ്ക്ക് മുന്നിലൂടെ പോകേണ്ടതാണ്. മണപ്പുറത്ത് വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനായി പ്രത്യേകം ഗ്രൗണ്ട് തയ്യാറാക്കിയിട്ടുണ്ട്. വണ്‍വേ ട്രാഫിക് ആയിരിക്കും. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് മണപ്പുറത്ത് ഉണ്ടായിരിക്കുന്നതല്ല. തോട്ടയ്ക്കാട്ടുക്കര ജംങ്ഷനില്‍ നിന്നും മണപ്പുറത്തേയ്ക്ക് യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കില്ല. അങ്കമാലി, പറവൂര്‍, വരാപ്പുഴ, എടയാര്‍ ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകള്‍ പറവൂര്‍ കവല, തോട്ടയ്ക്കാട്ടുകര ഭാഗത്ത് ഭക്തജനങ്ങളെ ഇറക്കേണ്ടതാണ്. തുടര്‍ന്ന് പുളിഞ്ചോട് എത്തി ഇടത്തോട്ട് തിരിഞ്ഞ് കാരോത്തുകുഴി വഴി, പ്രൈവറ്റ് സ്റ്റാന്‍ഡില്‍ എത്തി തിരികെ ബാങ്ക് കവല, ബൈപാസ് സര്‍വ്വീസ് റോഡെ അണ്ടര്‍പാസ് വഴി തിരികെ പോകേണ്ടതാണ്. അങ്കമാലി/ പറവൂര്‍ ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ പറവൂര്‍ കവല/ തോട്ടയ്ക്കാട്ടുകര ഭാഗത്ത് യാതക്കാരെ ഇറക്കേണ്ടതാണ്. തുടര്‍ന്ന് പുളിഞ്ചോട് എത്തി ഇടത്തോട്ട് തിരിഞ്ഞ് കാരോത്തുകുഴി, ഗവ. ഹോസ്പിറ്റല്‍ ജംഗ്ഷന്‍ വഴി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെത്തി തിരികെ ഗവ ഹോസ്പിറ്റല്‍, കാരോത്തുകഴി- ഓള്‍ഡ് മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മാര്‍ക്കറ്റ് അണ്ടര്‍പാസിലൂടെ പോകേണ്ടതാണ്. എറണാകുളം ഭാഗത്ത് നിന്നും നാഷണല്‍ ഹൈവേ വഴി ആലുവയ്ക്ക് വരുന്ന പ്രൈവറ്റ് ബസ്സുകള്‍ പുളിഞ്ചോട് നിന്നും വലത്തേക്ക് തിരിഞ്ഞ് കാരോത്തുകുഴി വഴി പ്രൈവറ്റ് സ്റ്റാന്‍ഡിലെത്തി ആളെയിറക്കി പ്രൈവറ്റ് സ്റ്റാന്‍ഡില്‍ നിന്നും തിരികെ ബാങ്ക് ജംഗ്ഷന്‍ – ബൈപാസ് വഴി എറണാകുളം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്. എറണാകുളം ഭാഗത്ത് നിന്നും ആലുവയ്ക്ക് വരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ പുളിഞ്ചോട് നിന്നും വലത്തേക്ക് തിരിഞ്ഞ് കാരോത്തുകുഴി, ഗവ. ഹോസ്പിറ്റല്‍ ജംഗ്ഷന്‍ വഴി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് സര്‍വ്വീസ് നടത്തേണ്ടതാണ്. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്നും എറണാകുളം ഭാഗത്തേക്കുള്ള ബസ്സുകള്‍ സ്റ്റാന്‍ഡില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കാരോത്ത്കുഴി പുളിഞ്ചോട് വഴി പോകേണ്ടതാണ്. പെരുമ്പാവൂര്‍ ഭാഗത്ത് നിന്നും വരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ പമ്പ് ജംങ്ഷന്‍ വഴി ആലുവ മഹാത്മഗാന്ധി ടൗണ്‍ ഹാളിന് മുന്‍വശമുള്ള താല്‍ക്കാലിക സ്റ്റാന്‍ഡില്‍ എത്തി അവിടെ നിന്നും തിരികെ സര്‍വ്വീസ് നടത്തേണ്ടതാണ്. പെരുമ്പാവൂര്‍ ഭാഗത്ത് നിന്നും വരുന്ന പ്രൈവറ്റ് ബസ്സുകള്‍ പോലീസ് സ്റ്റേഷന്‍ വഴി സീനത്ത് റെയില്‍വെ സ്റ്റേഷന്‍ ,കാരോത്തുകുഴി വഴി സ്റ്റാന്‍ഡില്‍ പ്രവേശിക്കേണ്ടതും അവിടെനിന്നും തിരികെ പെരുമ്പാവൂര്‍ ഭാഗത്തേക്കുള്ള പ്രൈവറ്റ് ബസ്സുകള്‍ ബാങ്ക് കവല, ബൈപാസ് സര്‍വ്വീസ് റോഡെ പുളിഞ്ചോട് ജംഗ്ഷനില്‍ എത്തി കാരോത്തുകുഴി വഴി ഗവ. ഹോസ്പിറ്റല്‍ റോഡിലൂടെ പവര്‍ഹൗസ് ജംങ്ഷനില്‍ എത്തി സര്‍വ്വീസ് നടത്തേണ്ടതാണ്.
ബാങ്ക് കവല മുതല്‍ മഹാത്മഗാന്ധി ടൗണ്‍ഹാള്‍ റോഡ് വരെ സ്വകാര്യവാഹനങ്ങള്‍ ഉള്‍പ്പെടെ യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കുന്നതല്ല. ഹൈവെകളിലും, പ്രാന്തപ്രദേശങ്ങളിലും, ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി റോഡ് സൈഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല. ആലുവ പാലസിന് സമീപമുള്ള കൊട്ടാരം കടവില്‍ നിന്നും മണപ്പുറത്തേയ്ക്ക് പോകുന്നതിന് പാലം നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ കടത്തു വഞ്ചിയിലൂടെയുള്ള ഗതാഗതം അനുവദിക്കുന്നതല്ല. 11 ന് രാത്രി 10 മണി മുതല്‍ 12.ന് പകല്‍ 10 മണിവരെ തൃശുര്‍ ഭാഗത്തുനിന്നും വരുന്ന ഹെവി വാഹനങ്ങള്‍ എല്ലാം തന്നെ അങ്കമാലിയില്‍ നിന്നും എം.സി റോഡിലൂടെ അതാത് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. എറണാകുളത്തു നിന്നും വരുന്ന ഹെവി വാഹനങ്ങള്‍ എല്ലാം തന്നെ കളമശ്ശേരിയില്‍ നിന്നും കണ്ടെയ്‌നര്‍ റോഡ് വഴി പറവൂര്‍ എത്തി മാഞ്ഞാലി റോഡില്‍ പ്രവേശിച്ച് അത്താണി ജംഗ്ഷന്‍ വഴി തൃശൂര്‍ ഭാഗത്തേക്ക് പേകേണ്ടതാണ്. എന്‍. എച്ച് റോഡിന്റെ ഇരുവശത്തും യാതൊരുവിധ പാര്‍ക്കിംഗും അനുവദിക്കുന്നതല്ല.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും മണപ്പുറത്തേക്കുള്ള പ്രവേശനം അനുവദിക്കുക.
Discussion about this post