ന്യൂഡല്‍ഹി: നേമം കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റല്ലെങ്കിലും നല്ല പ്രകടനം പുറത്തെടുത്ത് വിജയിക്കുകയാണ് ലക്ഷ്യമെന്നും ആത്മവിശ്വാസമുള്ളതുകൊണ്ടാണ് മത്സരിക്കുന്നതെന്നും കെ. മുരളീധരന്‍ എംപി പറഞ്ഞു.
എംപി സ്ഥാനം രാജിവയ്ക്കാതെയാകും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക. വട്ടിയൂര്‍കാവിലെ എട്ട് വര്‍ഷത്തെ പ്രവര്‍ത്തനമാണ് നേമത്തെ സ്ഥാനാര്‍ഥിത്വത്തിലേക്ക് എത്തിച്ചതെന്നാണ് വിലയിരുത്തല്‍. യുഡിഎഫ് ജയിക്കുമെന്നും സര്‍ക്കാരുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥിത്വം ലഭിക്കാത്തതിലുള്ള ലതികയുടെ മനോവിഷമം മനസിലാക്കുന്നു. അതിന് ഇതുപോലെ ഒരു പ്രതികരണം ആവശ്യമായിരുന്നില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post