ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.പി ആത്മഹത്യ ചെയ്ത നിലയില്‍. ഡല്‍ഹിയിലെ എം.പിമാരുടെ ഔദ്യോഗിക ഫ്‌ലാറ്റ് സമുച്ചയത്തിലെ സ്വന്തം ഫ്‌ലാറ്റിലാണ് 62 വയസ്സുള്ള റാം സ്വരൂപ് ശര്‍മ്മ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസുള്ളത്. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി എയിംസിലേക്ക് കൊണ്ടുപോയി.
2014 മുതല്‍ ഹിമാചലില്‍ നിന്നുള്ള എം.പിയായ റാം സ്വരൂപ് രണ്ടാം തവണയും മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്നു. ഇന്ന് രാവിലെയാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ റാം സ്വരൂപിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണത്തെപ്പറ്റി വിശദമായ അന്വേഷണം ആരംഭിച്ചതായി ഡല്‍ഹി പോലീസ് അറിയിച്ചു.
Discussion about this post