ന്യൂഡല്‍ഹി: സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്‍. ബാലശങ്കറിന്റെ ആരോപണം തള്ളി കേന്ദ്രമന്ത്രി വി. മുരളീധരന്‍. സീറ്റ് ലഭിക്കാത്ത നിരാശയില്‍നിന്നുള്ള വൈകാരിക പ്രകടനമാണ് ബാലശങ്കറിന്റേതെന്ന് മുരളീധരന്‍ പറഞ്ഞു.
ബാലശങ്കറിന്റെ ആരോപണത്തിന് പ്രസക്തിയില്ല. എന്നാല്‍ അദ്ദേഹം പാര്‍ട്ടി വിരുദ്ധനാണെന്ന് കരുതുന്നില്ല. പാര്‍ട്ടി കേന്ദ്ര നേതൃത്വമാണ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്. അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തിന്റേതായിരുന്നു- മുരളീധരന്‍ പറഞ്ഞു.
ചെങ്ങന്നൂരില്‍ തനിക്കു സീറ്റ് നിഷേധിച്ചതിനു പിന്നില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീല്‍ ഉണ്ടാകാമെന്നായിരുന്നു ബാലശങ്കറിന്റെ ആരോപണം. ഇപ്പോഴത്തെ നേതൃത്വവുമായാണു മുന്നോട്ടു പോകുന്നതെങ്കില്‍ അടുത്ത മുപ്പതു കൊല്ലത്തേക്കു കേരളത്തില്‍ ബിജെപിക്കു വിജയസാധ്യതയുണ്ടാകില്ലെന്നും ബാലശങ്കര്‍ തുറന്നടിച്ചു.
Discussion about this post