ന്യൂഡല്‍ഹി: ഇന്ത്യയില്‍ 400 പേര്‍ക്ക് ജനിതകമാറ്റം സംഭവിച്ച കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. ഇതില്‍158 കേസുകളും കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ജനിതകമാറ്റം വന്ന കോവിഡിന് വ്യാപന ശേഷി കൂടുതലാണ്.
മുന്‍പ് കോവിഡ് ബാധിച്ചവരെയും ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ പിടികൂടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡിന്റെ യുകെ, ബ്രസീല്‍, ദക്ഷിണാഫ്രിക്കന്‍ വകഭേദങ്ങളാണ് പുതിയതായി വ്യാപിക്കുന്നത്.
Discussion about this post