പാലക്കാട്: കേരളത്തില്‍ ബിജെപിക്ക് 70 സീറ്റുകള്‍ നേടുക സാധ്യമാണെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി ഇ. ശ്രീധരന്‍ വ്യക്തമാക്കി. ഡല്‍ഹി ആംആദ്മി പിടിച്ചതും ത്രിപുര ബിജെപി പിടിച്ചതും എല്ലാവരും ഓര്‍ക്കണം. സാങ്കേതിക വൈദഗ്ധ്യമുള്ള നേതൃത്വമാണ് സംസ്ഥാനത്ത് ബിജെപിക്ക് ആവശ്യമെന്നും ശ്രീധരന്‍ പറഞ്ഞു.
ഇടതു വലതു മുന്നണികള്‍ക്ക് സുസ്ഥിര വികസനം അറിയില്ല. കടം വാങ്ങി ക്ഷേമപദ്ധതികള്‍ ചെയ്തിട്ട് കാര്യമില്ല. പിണറായിക്ക് എല്ലാം ഒറ്റയ്ക്ക് ചെയ്യണമെന്ന നിര്‍ബന്ധബുദ്ധിയാണ് ഉള്ളത്. ഇടതു സര്‍ക്കാരിന്റെ വികസനം കടലാസില്‍ മാത്രം ഒതുങ്ങി. പ്രളയകാലത്ത് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും ശ്രീധരന്‍ കുറ്റപ്പെടുത്തി.
Discussion about this post