ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷന്‍ മൂന്നാംഘട്ടം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. 45 വയസിന് മുകളിലുള്ളവര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ വാക്‌സിന്‍ നല്‍കി തുടങ്ങുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ അറിയിച്ചു.
ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ക്കും വാക്‌സിന്‍ നല്‍കും. കൂടുതല്‍ വാക്‌സിന്‍ ഉടന്‍ തന്നെ മാര്‍ക്കറ്റിലെത്തിക്കും. വാക്‌സിനേഷനിലെ നിര്‍ണായക ചുവടുവയ്പാണ് ഇതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് ഇതുവരെ 4.85 കോടി പേര്‍ക്ക് ആദ്യഘട്ട ഡോസ് നല്‍കിയിട്ടുണ്ട്. 80 ലക്ഷം പേര്‍ രണ്ടാംഘട്ട ഡോസ് സ്വീകരിച്ചതായും കേന്ദ്രമന്ത്രി അറിയിച്ചു. മാര്‍ച്ച് ഒന്നിനാണ് രാജ്യത്ത് രണ്ടാംഘട്ട വാക്‌സിനേഷന്‍ തുടങ്ങിയത്.
Discussion about this post