ഈരാറ്റുപേട്ട: പൂഞ്ഞാര്‍ മണ്ഡലത്തിലെ ഈരാറ്റുപേട്ടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവച്ച് കേരള ജനപക്ഷം സ്ഥാനാര്‍ഥി പി.സി. ജോര്‍ജ്. ഒരു കൂട്ടം ആളുകള്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രചാരണ പരിപാടികള്‍ നിര്‍ത്തിയതെന്ന് പി.സി. ജോര്‍ജ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയില്‍വച്ച് പി.സി. ജോര്‍ജിനെ കൂക്കിവിളിച്ച് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നു പി.സി.ജോര്‍ജും നാട്ടുകാരും തമ്മില്‍ വാക്കേറ്റവുമുണ്ടായി. പി.സി. ജോര്‍ജിന്റെ വാഹനപര്യടനം ഈരാട്ടുപേട്ടയിലെ തേവരപ്പാറയില്‍ പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. പൂഞ്ഞാറിലെ സിറ്റിംഗ് എംഎല്‍എയായ പി.സി. ജോര്‍ജ് എല്‍ഡിഎഫിനും യുഡിഎഫിനും എതിരെയാണ് മത്സരിക്കുന്നത്.
Discussion about this post