കൊച്ചി: സംസഥാനത്ത് ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്നു ന്യൂഡല്‍ഹിതിരുവനന്തപുരം കേരള, മംഗളൂരു-നാഗര്‍കോവില്‍ ഏറനാട്, കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി, ഷൊര്‍ണൂര്‍തിരുവനന്തപുരം വേണാട് എക്‌സ്പ്രസ്, പാലക്കാട്-തിരുനെല്‍വേലി പാലരുവി എന്നീ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു.
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്റെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ ഷീറ്റുകള്‍ ശക്തമായ കാറ്റില്‍ പറന്നു താഴെ വീണു.
Discussion about this post