ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ത് ആരംഭിച്ചു. സംയുക്ത കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന ബന്ദ് രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ്.
റോഡ്, റെയില്‍ ഗതാഗതം തടയും. കടകള്‍, മാളുകള്‍, സ്ഥാപനങ്ങള്‍ എന്നിവ അടച്ച് ബന്ദിനോട് സഹകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. ഇത് രണ്ടാം തവണയാണ് കര്‍ഷകര്‍ ബന്ദ് നടത്തുന്നത്.
ബംഗാള്‍, ആസാം, തമിഴ്നാട്, കേരള എന്നീ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയെയും ബന്ദില്‍ നിന്നുമൊഴിവാക്കിയിട്ടുണ്ട്.
Discussion about this post