ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക ക്രമക്കേടില്‍ നടപടിയെടുക്കാതെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സര്‍ക്കാരിന്റെ ഏജന്റാകുന്നെന്ന് എഐസിസി. ഇക്കാര്യം ചൂണ്ടിക്കാട്ടി എഐസിസി നേതാക്കള്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കി. പട്ടികയിലെ ഇരട്ട വോട്ട് പ്രശ്‌നം ഒരാഴ്ചയ്ക്കകം പരിഹരിക്കണമെന്നും ക്രമക്കേടുണ്ടാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
വോട്ടെടുപ്പിനുശേഷം കൈയില്‍ പുരട്ടുന്ന മഷി മായിക്കാന്‍ രാസവസ്തുക്കള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ചില കേന്ദ്രങ്ങളില്‍ നിന്നു വിവരം ലഭ്യമായിട്ടുമുണ്ടെന്നും വിഷയങ്ങള്‍ പരിശോധിക്കാമെന്നു കമ്മീഷന്‍ ഉറപ്പ് നല്‍കിയതായും എഐസിസി മാധ്യമ വിഭാഗം മേധാവി രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.
Discussion about this post