പാലക്കാട് : കേരളത്തിന്റെ വികസനപാതയില്‍ ഇടത് വലത് മുന്നണികള്‍ നിരവധി തടസ്സം സൃഷ്ടിച്ചു. എന്നാല്‍ വേഗതയേറിയ വികസനത്തിന് ബിജെപി കൊണ്ട് വരും. വേഗതയേറിയ വികസനം എന്നതാണ് കേരള ജനതക്ക് ബിജെപി നല്‍കുന്ന വാഗ്ദാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാരതീയ ജനതാ പാര്‍ട്ടി കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ അക്രമരാഷ്ട്രീയത്തിന് അറുതിവരുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തില്‍ അക്രമരാഷ്ട്രീയം അനുവദിക്കാനാവില്ല. ആശയപരമായി ഏറ്റുമുട്ടാനാണ് ബിജെപി ശ്രമിക്കുന്നത്. നല്ലഭരണത്തിനും പുരോഗതിക്കും സമാധാനത്തിനും വേണ്ടി ഭാരതീയ ജനതാപാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഇടത് വലത് മുന്നണികള്‍ നമ്മുടെ സംസ്‌കാരത്തെ അവഹേളിക്കുന്നവരായി മാറിയിരിക്കുന്നു. അവരുടെ നേതാക്കള്‍ ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും അപഹസിച്ചു. സര്‍ക്കാറിന്റെ ലാത്തിക്ക് ഞങ്ങളെ പിന്തിരിപ്പിക്കാനാവില്ല. നാടിന്റെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ ഭാരതീയ ജനതാ പാര്‍ട്ടി എക്കാലവും സന്നദ്ധമാണ്.
കര്‍ഷകര്‍ക്ക് താങ്ങുവില കൂട്ടി നല്‍കിയത് ബിജെപി സര്‍ക്കാറാണ്. കിസാന്‍ സമ്മാന്‍ നിധിയിലൂടെ നിരവധി കര്‍ഷകര്‍ക്ക് സഹായം നല്‍കി. 11 കോടി കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനായി.
ബിജെപി അധികാരത്തില്‍ എത്തിയതിന് ശേഷം കൂടുതല്‍ ഐഐടികള്‍ ഉണ്ടായി. വിദ്യാഭ്യാസ രംഗത്തും വലിയ പുരോഗതിയാണ്. മെഡിക്കല്‍ വിദ്യാഭ്യാസവും സാങ്കേതിക വിദ്യാഭ്യാസവും മലയാളം ഉള്‍പ്പെടെ ഭാഷകളിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ടൂറിസം രംഗത്തെ അടിസ്ഥാന സൗകര്യവികസനത്ത് ഇടത് വലത് മുന്നണികള്‍ ഒന്നും ചെയ്തില്ല. കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന റോഡുകള്‍ കേരളത്തിലെ വിനോദ സഞ്ചാര മേഖലക്ക് ഉണര്‍വേകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post