തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് രണ്ടാം തീയതി കഴിയുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇരു മുന്നണികളിലും ഉളള പാര്‍ട്ടികള്‍ മറ്റു വഴികളില്ലാത്തതു കൊണ്ടാണ് അവിടെ തുടരുന്നത്. കോണ്‍ഗ്രസില്‍ നിന്ന് ആരൊക്കെ വരുമെന്ന് മേയ് രണ്ട് കഴിയുമ്പോള്‍ അറിയാമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
2026ല്‍ നൂറ് സീറ്റുമായി ബിജെപി കേരളം ഭരിക്കും. 35 സീറ്റ് കിട്ടിയാല്‍ ബി ജെ പി അധികാരം പിടിക്കുമെന്നതില്‍ ഭൂമിമലയാളത്തില്‍ ആര്‍ക്കും സംശയമില്ല. ഇപ്പോള്‍ രണ്ട് മുന്നണിയിലും ഇരിക്കുന്നവരൊക്കെ സന്തോഷത്തില്‍ ഇരിക്കുകയാണെന്നാണോ കരുതുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.
കോണ്‍ഗ്രസിലൊക്കെ പലരും അതൃപ്തിയിലാണ്. അവരൊക്കെ കാത്തിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പിലെ ഫലം എന്താണെന്ന് അറിയാന്‍ പല അസംതൃപ്തരും കാത്തിരിക്കുകയാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post