തിരുവനന്തപുരം: സംസ്ഥാനത്ത് 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും കോവിഡ് വാക്സീന് ഇന്നു മുതല്‍ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ആശുപത്രിയില്‍ നേരിട്ടെത്തിയും ഓണ്‍ലൈന്‍ മുഖേന റജിസ്റ്റര്‍ ചെയ്തും വാക്സീന് സ്വീകരിക്കാം. റജിസ്ട്രേഷന് ആരംഭിച്ചിട്ടുണ്ട്.
www.cowin.gov.in എന്ന വെബ് സൈറ്റില്‍ റജിസ്ട്രേഷനിലൂടെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തിരഞ്ഞെടുക്കാനുള്ള സംവിധാനം ഉണ്ട്. 45 ദിവസം കൊണ്ട് 45 വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് വാക്സിനേഷന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പരമാവധി ആളുകള്‍ക്ക് വാക്സീന് നല്‍കുന്നതിനായി വരും ദിവസങ്ങളില്‍ വാക്സിനേഷന് കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ എന്നിവടങ്ങളില്‍ വാക്സിനേഷന് സൗകര്യം ലഭ്യമാണ്.
Discussion about this post