ന്യൂഡല്‍ഹി: ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ എല്ലാ ദിവസങ്ങളിലും പൊതു, സ്വകാര്യ മേഖലകളിലെ എല്ലാ കോവിഡ് പ്രതിരോധ കുത്തിവയ്പ് കേന്ദ്രങ്ങളും (സിവിസി) തുറന്നു പ്രവര്‍ത്തിപ്പിക്കും.
ഗസറ്റഡ് അവധിദിനങ്ങള്‍ ഉള്‍പ്പെടെ മാസത്തിലെ എല്ലാ ദിവസവും കോവിഡ് പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post