തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. 140 നിയമസഭാ മണ്ഡലങ്ങള്‍ക്കു പുറമേ, മലപ്പുറം ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പുമുണ്ട്. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര പ്രത്യക്ഷമായി.
രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെയാണു വോട്ടെടുപ്പ്. മാവോയിസ്റ്റ് ഭീഷണിയുള്ള ഒന്‍പത് മണ്ഡലങ്ങളില്‍ വൈകുന്നേരം ആറിന് വോട്ടെടുപ്പ് അവസാനിക്കും. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, ഏറനാട്, നിലന്പൂര്‍, വണ്ടൂര്‍, കോങ്ങാട്, മണ്ണാര്‍ക്കാട്, മലന്പുഴ മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് ആറ് വരെയാക്കി കുറച്ചിട്ടുള്ളത്. എല്ലാ മണ്ഡലങ്ങളിലും അവസാനത്തെ ഒരു മണിക്കൂര്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുമാണ്.
ആകെ 2,74,46,039 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 5,18,520 പേര്‍ കന്നിവോട്ടര്‍മാരാണ്. പുരുഷവോട്ടര്‍മാരുടെ എണ്ണം 1,32,83,724 ഉം സ്ത്രീവോട്ടര്‍മാരുടെ എണ്ണം 1,41,62,025 മാണ്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.
കോവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി അധികമായി സജ്ജീകരിച്ചിട്ടുള്ളത് 15730 പോളിംഗ് ബൂത്തുകള്‍. നിലവിലുള്ള 25041 പോളിംഗ് ബൂത്തുകള്‍ കൂടിയാകുന്‌പോള്‍ ആകെ ബൂത്തുകളുടെ എണ്ണം 40771.
വോട്ടര്‍മാര്‍ കരുതേണ്ടത്
• തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്
• പാസ്‌പോര്‍ട്ട്
• ഡ്രൈവിംഗ് ലൈസന്‍സ്
• ആധാര്‍ കാര്‍ഡ്
• സംസ്ഥാന/കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങള്‍/ പൊതുമേഖലാ കന്പനികള്‍ എന്നിവ ജീവനക്കാര്‍ക്കു നല്‍കുന്ന സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡുകള്‍
• ബാങ്ക്/ പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളില്‍നിന്നുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക് (സഹകരണ ബാങ്കുകളിലെ രേഖകള്‍ സ്വീകരിക്കില്ല)
• പാന്‍ കാര്‍ഡ്
കേന്ദ്രതൊഴില്‍ മന്ത്രാലയം വിവിധ പദ്ധതികളുടെ ഭാഗമായി അനുവദിച്ച സ്മാര്‍ട്ട് കാര്‍ഡ്
• തൊഴില്‍പദ്ധതി ജോബ് കാര്‍ഡ്
• കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായി അനുവദിച്ച ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ്
• ഫോട്ടോ പതിച്ച പെന്‍ഷന്‍ കാര്‍ഡ്.
• എംപി/എംഎല്‍എ/എംഎല്‍സി എന്നിവര്‍ക്കുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്
Discussion about this post