കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ജില്ലയില്‍ രണ്ടാഴ്ചത്തേക്ക് പാര്‍ട്ടി യോഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
കോഴിക്കോട് ബീച്ചില്‍ വൈകുന്നേരം ഏഴിന് ശേഷം സന്ദര്‍ശകരെ അനുവദിക്കില്ല. അറുപത് വയസിന് മുകളിലുള്ളവര്‍ക്കും വിലക്കുണ്ട്. കൂടുതല്‍ സന്ദര്‍ശകരെത്തിയാല്‍ ബീച്ച് അടച്ചിടാനാണ് തീരുമാനം. ജില്ലയില്‍ കഴിഞ്ഞ ദിവസം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 715 ആയിരുന്നു.
Discussion about this post