അങ്ങാടിപ്പുറം: ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി രഥയാത്ര മലപ്പുറം ജില്ലയില്‍ പരിക്രമണം പൂര്‍ത്തിയാക്കി. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തില്‍ സമാപനസമ്മേളനം നടന്നു. രഥയാത്ര ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാമചന്ദ്രന്‍ മങ്കട അദ്ധ്യക്ഷനായിരുന്ന സമ്മേളനത്തില്‍ രഥയാത്ര കണ്‍വീനര്‍ സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ ശ്രീരാമനവമി സന്ദേശം വിളംബരം ചെയ്തു. കടന്നമണ്ണ കോവിലകം സാവിത്രി തമ്പുരാട്ടിയെ സമ്മേളനത്തില്‍ പൊന്നാടചാര്‍ത്തി ആദരിച്ചു. എസ്.ആര്‍.ഡി.എം.യു.എസ് അദ്ധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍, സോമശേഖരന്‍ കടുങ്ങപുരം, ബ്രഹ്മചാരി അരുണ്‍(ആഞ്ജനേയാശ്രമം, ചെറുകോട്), ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി മുരളി ഇളങ്കൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post