തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ കേസുകള്‍ ക്രമാതീതമായി കൂടുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. എല്ലാ ജില്ലകളിലും രോഗവ്യാപനം വര്‍ദ്ധിക്കുകയാണ്. തെരഞ്ഞെടുപ്പിന് ശേഷമാണ് രോഗബാധ വര്‍ദ്ധിച്ചതെന്നും ആരോഗ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. രോഗത്തിന്റെ വ്യാപനം നോക്കി പ്രദേശിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സ്ഥിതിയാണുള്ളത്. എന്നാല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ആലോചനയില്‍ ഇല്ലെന്നും മന്ത്രി പ്രതികരിച്ചു.
കൊറോണ പ്രതിരോധത്തിനു വാര്‍ഡ് തല സമിതികള്‍ ശക്തമാക്കും. സംസ്ഥാനത്ത് വാക്സിനേഷന്‍ വര്‍ദ്ധിപ്പിക്കാനുള്ള ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ രണ്ട് ദിവസത്തേക്കുള്ള വാക്സിന്‍ മാത്രമേ ഉള്ളൂ. കേന്ദ്രത്തോട് കൂടുതല്‍ വാക്സിന്‍ വേണമെന്ന് ആവശ്യപ്പെട്ടുവെന്നും മന്ത്രി അറിയിച്ചു.
മുറിയോട് ചേര്‍ന്ന് ശുചിമുറിയും കുളിക്കാനുള്ള സൗകര്യവും ഉണ്ടെങ്കില്‍ മാത്രമേ പോസിറ്റീവായവരെ വീട്ടില്‍ ചികിത്സിക്കാന്‍ അനുവദിക്കുകയുള്ളൂ. അക്കാര്യത്തില്‍ നിരീക്ഷണം ശക്തമാക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ ആളുകള്‍ കൂടുന്ന ആഘോഷം ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. കൂട്ടം ചേര്‍ന്ന് വിഷു ആഘോഷിക്കുന്നത് ഒഴിവാക്കണം. ഇക്കാര്യം ദേവസ്വം ബോര്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Discussion about this post