കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ കേസില്‍ സര്‍ക്കാരിന് തിരിച്ചടി. ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫഐആറുകളും ഹൈക്കോടതി റദ്ദാക്കി.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളാണ് റദ്ദാക്കിയത്. കേസ് അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന് കോടതി കണ്ടെത്തി. ഇഡി ഡയറക്ടര്‍ പി. രാധാകൃഷ്ണന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നടപടി.
രേഖകള്‍ പരിശോധിച്ച് വിചാരണ കോടതിക്ക് തുടര്‍ നടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന എറണാകുളത്തെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ക്രൈംബ്രാഞ്ച് ശേഖരിച്ച മൊഴി അടക്കം മുദ്രവച്ച കവറില്‍ ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്ന് പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചെന്ന് പ്രതികളായ സ്വപ്നയുടെയും സന്ദീപ് നായരുടെയും വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്.
Discussion about this post