കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരായ ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളിധരന്‍. ഇരവാദം ഉയര്‍ന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം കോടതി തടഞ്ഞു. പിണറായി ഇനിയെങ്കിലും പാഠം പഠിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്ഐആറുകളും അന്വേഷണവും റദ്ദാക്കിയതിന് പിന്നാലെ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണം ശരിയാണെന്ന് തെളിഞ്ഞുവെന്ന് മുരളീധരന്‍ പറഞ്ഞു. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ രാഷ്ട്രീയക്കാര്‍ക്കുള്ള തിരിച്ചടിയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന സിപിഎം സര്‍ക്കാര്‍ നിലപാട് മാറ്റണം. രാജ്യദ്രോഹികള്‍ക്കും കള്ളക്കടത്ത് നടത്തുന്നവര്‍ക്കും ഉള്ള തിരിച്ചടിയാണിത്. രാജ്യവിരുദ്ധ ശക്തികള്‍ക്ക് പിന്തുണ നല്‍കാന്‍ ഏത് സര്‍ക്കാര്‍ ശ്രമിച്ചാലും അത് വിലപോവില്ലെന്ന് മുരളിധരന്‍ വ്യക്തമാക്കി.
Discussion about this post