തിരുവനന്തപുരം: ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 8ന് കൊല്ലൂര്‍ ശ്രീമൂകാംബിക ദേവീക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശ്രീരാമനവമി രഥയാത്ര ഏപ്രില്‍ 20ന് രാവിലെ കന്യാകുമാരി ദേവീദര്‍ശനം നടത്തി കളിയിക്കാവിള വഴി തിരുവനന്തപുരം ജില്ലയില്‍ പ്രവേശിച്ച് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെത്തിച്ചേരും. 20ന് ആശ്രമത്തില്‍ ലക്ഷാര്‍ച്ചന നടക്കും. ഏപ്രില്‍ 21ന് ശ്രീരാമനവമി ദിനത്തില്‍ വിശേഷാല്‍ പൂജകളും വൈകുന്നേരം 5.30 ശ്രീരാമനവമി സമ്മേളനവും നടക്കും. കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചു നടക്കുന്ന സമ്മേളനത്തില്‍ ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ 2021-ലെ ആശ്രമബന്ധു പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
ശ്രീരാമനവമി സമ്മേളനത്തില്‍ രഥയാത്ര കണ്‍വീനര്‍ സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ അദ്ധ്യക്ഷനായിരിക്കും. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ഇന്‍സ്പയേഴ്‌സ് ഡയറക്ടര്‍ ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍ ശ്രീരാമനവമി സന്ദേശം വിളംബരം ചെയ്യും. എസ്.ആര്‍.ഡി.എം.യു.എസ് ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ മംഗലശേരി സംസാരിക്കും.
ഏപ്രില്‍ 27ന് ഹനുമത് ജയന്തിയും ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി വിഗ്രഹ പ്രതിഷാവാര്‍ഷികവും പ്രമാണിച്ച് വിശേഷാല്‍ പൂജകള്‍ നടക്കും. കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യമായതിനാല്‍ എല്ലാസജ്ജനങ്ങളും കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Discussion about this post