തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായതോടെ സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല കര്‍ഫ്യൂ നിലവില്‍ വന്നു. രാത്രി ഒമ്പതു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെയാണ് കര്‍ഫ്യൂ. രണ്ടാഴ്ചത്തേക്കാണു രാത്രികാല കര്‍ഫ്യു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് പരിശോധന പുരോഗമിക്കുകയാണ്. മാസ്‌കും സാമൂഹ്യ അകലവും ഉറപ്പാക്കാന്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങളില്‍ നിയന്ത്രണം കടുപ്പിച്ചു
രാത്രി ഒമ്പതിന് മുമ്പായി വ്യാപാരസ്ഥാപനങ്ങള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏഴരയ്ക്കു ശേഷം ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
Discussion about this post