ദുബായ്: ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് നാളെ മുതല്‍ യുഎഇയില്‍ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി. പത്തു ദിവസത്തേക്കാണു വിലക്ക്. സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം മാത്രം തീരുമാനം പുനഃപരിശോധിക്കുമെന്നാണ് വിവരം. ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണു നടപടി.
കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങുകയോ ഇതുവഴി ട്രാന്‍സിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും യുഎഇയിലേക്കു വരാന്‍ അനുവദിക്കില്ല. ഇതു സംബന്ധിച്ച് നിര്‍ദേശം വിമാനക്കന്പനികള്‍ക്കു നല്കിയതായി അറിയുന്നു.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഒമാനില്‍ പ്രവേശിക്കുന്നതിനു വിലക്കേര്‍പ്പെടുത്തി. കോവിഡ് വ്യാപനം അതിരൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണു തീരുമാനം. യാത്രാവിലക്ക് നാളെ വൈകുന്നേരം ആറിനു നിലവില്‍ വരും. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്കും വിലക്കുണ്ട്.
Discussion about this post