തൃശൂര്‍: തൃശൂര്‍ പൂരത്തിലെ മഠത്തില്‍ വരവിനിടെ മരക്കൊമ്പ് ഒടിഞ്ഞു വീണ് ഉണ്ടായ അപകടത്തേത്തുടര്‍ന്ന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ വെടിക്കെട്ട് റദ്ദാക്കി.
അതേസമയം, വെടിമരുന്ന് ഇതിനോടകം കുഴികളില്‍ നിറച്ചതിനാല്‍ അത് നിര്‍വീര്യമാക്കാന്‍ സാധിക്കില്ല എന്ന് അധികൃതര്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന്, ആഘോഷമായ വെടിക്കെട്ടൊഴിവാക്കി ഇവ പൊട്ടിച്ചു കളയാനും തീരുമാനമായി.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇരു ദേവസ്വങ്ങളുമായി ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും നടത്തിയ ചര്‍ച്ചയിലാണ് ആഘോഷകരമായ വെടിക്കെട്ട് ഒഴിവാക്കാന്‍ തീരുമാനിച്ചത്.
നേരത്തെ, അപകടത്തില്‍ രണ്ടു പേര്‍ മരണപ്പെടുകയും 25ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post