തിരുവനന്തപുരം: പഴഞ്ചിറ ജി.സുബ്രഹ്മണ്യന്‍ പോറ്റി(70) നിര്യാതനായി. പടിഞ്ഞാറേകോട്ട സ്വാതിനഗര്‍ ഫ്‌ളാറ്റില്‍ പി.115, ശരണ്യയില്‍ ആയിരുന്നു താമസം. നാലര ദശാബ്ദത്തിലേറെയായി പരവന്‍കുന്ന് ശ്രീ പഴഞ്ചിറ ദേവീക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്നു. അവിവാഹിതനായിരുന്ന അദ്ദേഹം പഴഞ്ചിറ സ്വാമിയെന്ന് അറിയപ്പെട്ടിരുന്നു. സന്യാസജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം ദേവീഉപാസകനായിരുന്നു. സഹോദരങ്ങള്‍ രാമകൃഷ്ണന്‍ പോറ്റി, നാരായണന്‍ പോറ്റി, റാണി വെങ്കിടേശ്വരന്‍ പോറ്റി, പരേതരായ ശാരദ, ജയ.
ഉടുപ്പി സ്വദേശികളായ ഗണപതി പോറ്റി-യമുന അമ്മാള്‍ ദമ്പതികളുടെ മകനാണ് സുബ്രഹ്മണ്യന്‍ പോറ്റി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്നുവൈകുന്നേരം കോവിഡ് ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ശാന്തികവാടത്തില്‍ നടക്കും. സ്വാമിയുടെ നിര്യാണത്തെ തുടര്‍ന്ന് ഇന്ന് ക്ഷേത്രനട തുറക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.
തികഞ്ഞ ഒരു സനാതനധര്‍മപ്രചാരകനായിരുന്ന സുബ്രഹ്മണ്യന്‍ പോറ്റിയുടെ വേര്‍പാട് സമൂഹത്തിന് തീരാനഷ്ടമാണെന്ന് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Discussion about this post