ലണ്ടന്‍: കൊറോണ പ്രതിരോധ വാക്സിന്‍ ഗുളിക രൂപത്തിലാക്കാനൊരുങ്ങി ഫൈസര്‍ കമ്പനി. കൊറോണയ്ക്ക് ഫലപ്രദമായ ആന്റി വൈറല്‍ മരുന്ന് ഗുളിക രൂപത്തിലാക്കി വികസിപ്പിക്കാനൊരുങ്ങുകയാണ് ഫൈസര്‍. ഇതിനായുള്ള പരീക്ഷണങ്ങള്‍ അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കയിലേയും ബല്‍ജിയത്തിലേയും കമ്പനിയുടെ നിര്‍മ്മാണ യൂണിറ്റുകളില്‍ ഇതിനായുള്ള പരീക്ഷണം വിജയകരമായി പുരോഗമിക്കുകയാണ്. 20നും അറുപതിനും മദ്ധ്യേ പ്രായമുള്ള 60 പേരിലാണ് മരുന്നിന്റെ പരീക്ഷണം തുടരുന്നത്. പരീക്ഷണം വിജയകരമായാല്‍ അടുത്ത വര്‍ഷം ആദ്യത്തോടെ മരുന്ന് വിപണിയില്‍ എത്തിയ്ക്കുമെന്നാണ് വിവരം.
അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മന്‍ മരുന്ന് നിര്‍മാതാക്കളായ ബയോണ്‍ടെക്കും ചേര്‍ന്ന് നിര്‍മിച്ച കൊറോണ വാക്സിനാണ് അമേരിക്ക ആദ്യമായി അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയത്. കൂടാതെ ഇന്ത്യയ്ക്ക് വാക്സിന്‍ ലാഭം നോക്കാതെ നല്‍കാന്‍ തയ്യാറാണെന്നും ഫൈസര്‍ അറിയിച്ചിരുന്നു.
Discussion about this post