തിരുവനന്തപുരം: രണ്ടാ തരംഗത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ കോവിഡ് ഡിസ്ചാര്‍ജ് പ്രോട്ടോക്കോള്‍ പരിഷ്‌കരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് രോഗം ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന ചെറിയ ലക്ഷണമുള്ളവര്‍ക്കും ലക്ഷണമില്ലാത്തവര്‍ക്കും ഡിസ്ചാര്‍ജ് നല്‍കാമെന്നാണ് പുതിയ തീരുമാനം.
ഇത്തരക്കാര്‍ക്ക് ഡിസ്ചാര്‍ജ് നല്‍കാന്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നാല്‍ ഈ വിഭാഗത്തിലുള്ളവര്‍ പോസീറ്റീവ് ആയതുമുതല്‍ 17 ദിവസം വീട്ടിലെ നിരീക്ഷണത്തില്‍ കഴിയണമെന്നും പുതിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
രോഗികളുടെ എണ്ണം കൂടിയതോടെ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലാത്തവര്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുന്നതിന് പുതിയ തീരുമാനം സഹായകമാകും. നിലവില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരെ പോലും ഉള്‍പ്പെടുത്താന്‍ കഴിയാതെ കോവിഡ് സെന്ററുകള്‍ നിറയുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
Discussion about this post